Friday, February 13, 2009

ഒരു പ്രണയ കഥ

രാത്രി മഴ മന്ത്രിക്കുന്ന ഈ തണുത്തു വിറച്ച രാത്രിയില്‍, ഞാന്‍ നിന്‍റെ അരികിലേക്ക് വരുന്നു. വീണ്ടും.ഏകാന്തതയുദെ, നിശബ്ദതയും ശൂന്യതയും ചുഴുന്നു നില്‍ക്കുന്ന ഈ കറുത്തവാവ് രാത്രിയില്‍; എന്‍റെ ആത്മാവും കാതുകളും മനുഷ്യ ശബ്ദത്തിനായ്‌ കൊതിക്കുമ്പോള്‍; ആരും വിളിക്കനില്ലതെ, ആരെയും വിളിക്കനില്ലതെ സെല്‍ ഫോണ്‍ മൌന തപസ്സില്‍ മുഴുകിയ ഈ രാത്രിയില്‍; നമുക്ക് സംസാരിക്കാം , കൈ കോര്‍ത്ത്‌ പിടിച്ചു നമുക്കല്‍പം നടക്കാം , കടന്ന് വന്ന വഴികളിലൂടെ ...വഴിയില്‍ വീണു കിടക്കുന്ന പഴുതയിലകലെ ചവിട്ടി നോവിക്കാതെ …അവ നമ്മുടെ ഓര്‍മകള്‍ പോലെ വിശുദ്ധം ...

യേശുദാസ് പാടി തുടങ്ങി
" വെണ്ണ്‍ ചന്ദ്രലേഖ ഒരപ്സര സ്ത്രീ
വിപ്രലംഭ ശ്രിങ്ങാര ന്രിതമാടന്‍ വരും അപ്സര സ്ത്രീ... "
അന്ന്. അതിരാവിലെ തിരുവനന്തപുരത്ത് നിന്നും ,നമ്മള്‍ ഒന്നിച്ചു കോട്ടയത്തേക്ക് ട്രെയിന്‍ കയറിയ അന്ന്. ഞാന്‍ ലോക്കിന്‍വാര്‍ ആയിരുന്നു , സംയുക്തയും ആയി ഒളിച്ചോടിയ പ്രിത്വിരാജ്‌, ഹെലെനുംയ് നാടുവിട്ട പാരീസ് ആയിരുന്നു...

നമ്മള്‍ എങ്ങോട്ടീക്ക?
കോട്ടയത്തേക്ക്, അവിടെ നിന്നും വൈക്കത്തേക്ക് ബസില്‍. എല്ലാം ഇന്നലെയും പറഞ്ഞതല്ലേ?
എപ്പോള്‍ തിരിച്ചെത്തും ? ആരും കാണാതിരുന്നാല്‍ മതിയാരുന്നു .
ഏഴ് മണിയോടെ എത്തും .

നിന്‍റെ കണ്ണില്‍ ആശ്ചര്യവും , ആശന്കയും , ആനന്ദവും മാറി , മാറി വന്നു.നിന്‍റെ കയ്യില്‍ ഞാന്‍ മുറുകെ പിടിച്ചു. ഉദ്യോഗസ്ഥര്‍ തിങ്ങി നിറഞ്ഞ ആ ട്രെയിന്‍ മുറിയില്‍ പരിചയമുള്ള മുഖങ്ങളെ ഭയന്ന് നീ കണ്ണടച്ചിരുന്നു; മണലില്‍ മുഖം പൂഴ്ത്തിയ ഒട്ടകപക്ഷിയെ പോലെ.

രണ്ടു വൈക്കം എന്താ കണ്ടക്ടര്‍ ചിരിച്ചേ , പരിചയമുണ്ടോ ? പരിഭ്രാന്തി നിഴലിക്കുന്നുവോ ആ ചോദ്യത്തില്‍ ... ചുമ്മാ അതും ഇതും ആലൊചിക്കതേ.
വിശ്വാ !
എന്താ , റീനു … ഒന്നും ഇല്ല ! നീ എന്‍റെ കൈയില്‍ മുറുകെ പിടിച്ചു.
രെണ്ട്‌ പുഷ്പഞ്ഞലി പേരും , നാലും ?
.......................... നല്ലവണം വിളിച്ചോ , വൈക്കത്തപ്പന്‍ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരും , നമുക്കീ സദ്യ കഴിക്കണം .
രെണ്ട്‌ കോട്ടയം ബോട്ട് മാന്നാനം വരയെ ഉള്ളൂ എങ്കില്‍ രെണ്ട്‌ മാന്നാനം.
[ അതോ മാങ്ങാനംമോ കൃത്യംമായി ഓര്‍മയില്ല ]
യാത്രക്കാര്‍ അധികം ഇല്ലാത്ത ആ ബോട്ടില്‍ , മറ്റരുടെയും ശ്രദ്ധ എത്താന്‍ ഇടയില്ലാത്ത ഒരു സീറ്റില്‍ നമ്മള്‍ ഇരുന്നു .
വെള്ളത്തിലൂടെ കാറ്റ് വന്നു നിന്‍റെ മുടിയെ പറത്തീ.സൌരഭം ,എന്നെ പ്രണയിക്കുന്ന സ്ത്രീയുടെ സൌരഭം എന്നില്‍ നിറഞ്ഞു , എന്നിലെ ഉന്മാധതേ ആളികതിച്ചുകൊണ്ട് ... കാണാത്ത തീരങ്ങള്‍ തേടി യാത്ര തിരിച്ച വൈകിങ്ങ്കുകലുടെ ആത്മാക്കള്‍ എന്റെ വിരലുകളില്‍ കുടിയേറി ...അടങ്ങു ആത്മാക്കളെ അടങ്ങു ! എത്തു കടലല്ല , എന്‍റെ റീനുവല്ലേ! മൌനത്തിലൂടെ നമ്മള്‍ സംസാരിച്ചു , സ്പര്‍ശത്തിലൂടെ നമ്മള്‍ തിരിച്ചറിഞ്ഞു .
നിന്‍റെ കൈപിടിച്ചു അരികില്‍ ഇരുന്നപ്പോള്‍ ഞാന്‍ വിശ്വനാഥനായി .
അകലെയൊരു തുരുത്തില്‍ നിന്നും വെള്ള കൊക്കുകള്‍ ചിരകടിച്ചുയര്‍ന്നു .
വൈറ്റ് കരനെ വായിച്ചിട്ടുണ്ടോ ?
ഇല്ല ഞാന്‍ കവാബതയുടെ സ്ളീപിംഗ് ബ്യൂട്ടി മാത്രമേ വായിച്ചിട്ടുള്ളൂ .
കാവബത്തയും ,മിഷിമയും suicide ചെയ്തു ; നമുക്കും ചെയ്തതാലോ ?
ഞാന്‍ റെഡി !
നിന്‍റെ കണ്ണില്‍ തിളങ്ങിയത് കുസ്രിതിയോ , യുക്തി രാഹിത്യമൊ...
നിന്‍റെ ഉള്ളില്‍ എന്താ എവര്‍റെഡി ബാറ്ററിയാണോ? എപ്പോഴും റെഡി പറയാന്‍ ;
one, two, three ! നീ എന്‍റെ തോളിലൂടെ കൈയിട്ടു ചുറ്റി പിടിച്ചു,നമ്മള്‍
മുന്നോട്ടു ആഞ്ഞു ; ആ ഒരു നിമിഷം ...എന്‍റെ വിറയ്ക്കുന്ന ചുണ്ടുകള്‍ നിന്‍റെ കവിളില്‍ , പിന്‍ കഴുത്തില്‍ ...എന്നില്‍ നിരയ്ഞ്ഞത് പ്രണയത്തിന്റെ സുഗന്തമോ …കാമത്തിന്റെ ഉന്ന്മാഥമോ … ഞാന്‍ പരശരനല്ല...നമ്മളെ പൊതിയുവാന്‍ മഞ്ഞു വന്നതും ഇല്ല...അപരചിതിമായ പാതകളിലൂടെ ബോട്ട് സഞ്ചരിച്ചു കൊണ്ടേ ഇരുന്നു… വൈകിങ്ങുകള്‍ അജ്ഞാത തീരം തേടി നമ്മളുടെ വിരലുകളിലൂടെ യാത്ര തുടങ്ങാന്‍ തിരക്ക് കൂട്ടി ...
യേശുദാസ് പാട്ട് തുടര്‍ന്നു …
നിത്യ രോമഞ്ചങ്ങള്‍
കുത്തുന്ന കുമ്പിളില്‍ നിറയേ ദാഹങ്ങള്‍ ആയിരുന്നു
ഒരു പൂനൂലായ് പറ്റികിടക്കാന്‍ ഞാന്‍ കൊതിച്ചുനിന്നു ,
ഞാന്കൊതിച്ചുനിന്നു ...

വിശ്വാ! ഞാന്‍ നിന്‍റെ സോണിയയും , നീ എന്‍റെ രസ്കാല്‍ നിക്കൊഫുമല്ലെ ?
അല്ല ! ഞാന്‍ റോഡിനും , നീ ഇസഡോരയും ആണ് . റോഡിന്‍'s fingers ran over me and started to knead me, as if i were mud...ഇസഡോര ഡാന്കാന്‍ന്റെ ആത്മകഥയില്‍ നിന്നും.

ഞാന്‍ വിമലയല്ല
ഞാന്‍ സേതുവും അല്ല
പിന്നേ?
Prince Myshkin from Switzerland
Idiot! ..............................
ഏന്നേ ആഫ്രിക്കയിലേക്ക് കൊണ്ട് പോകുമോ ?
പിന്നെന്താ !
അവിടെ വെച്ച് നമുക്കൊരു സീബ്രയുടെ പുറത്തേ വരകള്‍ പോലെ, തിരിച്ചറിയാന്‍ പറ്റാത്തവിധം ഒന്നായി മാറണം ;പറയൂ കറുപ്പിലാണോ വെള്ള വര അതോ വെളുപ്പില്‍ കറുത്ത വരയോ ?
സീബ്രയുടെ പുറത്താണ് കറുപ്പും , വെളുപ്പും വരകള്‍, നമുക്ക് സീബ്രയെ കാണാന്‍ സൂവില്‍ പോയാല്‍ പോരെ ? അപ്പോള്‍ നീ തന്ന നുള്ളിന്റെ വേദന ഇപ്പോഴും എന്നിലുണ്ട് .
കാറ്റും മഴയും വന്നു, മന്നംകട്ടയും കരിയിലയും വേര്‍പിരിഞ്ഞു . റീനു ! എന്തെങ്കിലും പറയൂ...നീ എന്‍റെ സോണിയ അല്ലേ?

" എല്ലാം ഓര്‍മകള്‍ എല്ലാം ഓര്‍മകള്‍
എന്നേ ചിതയില്‍ മൂടീ നാം എന്നാലും എല്ലാം ചിരഞ്ജീവികള്‍ "
യേശുദാസ് പാടി നിര്‍ത്തി .

No comments: