Friday, November 19, 2010

ചോദ്യങ്ങള്‍

വിലാപത്തിന്റെ ധ്വനിയില്‍
Let it be പാടി
Beatels വിശ്രമിക്കുമ്പോള്‍
കടന്നലുകള്‍ കൂടനയുന്നതെന്തേ ?

പഞ്ചസാരപാലില്‍ കുതിര്‍ത്ത്
നറും തേനില്‍ മുക്കി
സ്വര്‍ണ തളികയില്‍ വിളമ്പിയിട്ടും
ഭംഗി വാക് കൈക്കുന്നതെന്തേ ?

നാട്യവേദിയില്‍ നടനം പ്രധാനം
വിഭ്രമോധ്യന കാഴ്ചയില്‍ ഭ്രമിച്ചു
പലതും ജല്പിച്ചു , നീ
അപസ്മാര മൂര്‍ച്ചയില്‍ മയങ്ങുന്നതെന്തേ ?

വേലികള്‍ , എങ്ങും വേലികള്‍
വേലിപ്പടര്‍പ്പകെ കൂര്‍ത്ത വിഷമുള്ളുകള്‍
മുല്ലുവേലിക്കാട്ടില്‍ കിളിയില്ല , കുളിരില്ല , കാട്ടരുവിയില്ല
ഈ വയ്യവേലിയാരും വെട്ടികളയതതെ
ന്തേ?

കൂട്ട് കൂടുമ്പോള്‍ , പിണങ്ങി
പിരിഞ്ഞു ഒറ്റയ്ക്കിരിക്കാന്‍ തിടുക്കം
ഒറ്റയ്ക്കിരുന്നലോ , ഓരോന്നാലോചിച്ച്
ആകേ മടുത്തു , കൂട്ടിനായ് തേങ്ങുന്നതെന്തേ ?


ഒരു കുളിര്‍ തെന്നല്‍ എങ്ങാനും
കൂടുമായ് വന്നാല്‍
ച്ചുട്ടുപോള്ളുന്നുവെന്ന നാട്യത്തില്‍
ആട്ടി അകറ്റാന്‍ മനം കൊതിക്കുന്നതെന്തേ ?

എനിക്കും തനിക്കും
ഇടയിലെ പാട്
ഭയപ്പാടാണെങ്കില്‍
അതകറ്റുവാന്‍ കഷ്ടപ്പടെന്തേ ?

വേണ്ടുന്നതെന്തന്നു
വേണ്ട പോല്‍ അറിഞ്ഞാലും,
കിട്ടിലും എടുക്കാതെ
മനം ഉഴറുനതെ
ന്തേ ?

നിതാന്തം കാലം , മോഹമുക്തിയുമായ്
വന്നു ചേര്‍ന്നപ്പോള്‍ ' പിന്നെ കാണാം '
എന്ന് പറയാതെ
കൂടെ പടിയിറങ്ങി പോകുന്നതെന്തേ ?

Friday, February 13, 2009

ഒരു പ്രണയ കഥ

രാത്രി മഴ മന്ത്രിക്കുന്ന ഈ തണുത്തു വിറച്ച രാത്രിയില്‍, ഞാന്‍ നിന്‍റെ അരികിലേക്ക് വരുന്നു. വീണ്ടും.ഏകാന്തതയുദെ, നിശബ്ദതയും ശൂന്യതയും ചുഴുന്നു നില്‍ക്കുന്ന ഈ കറുത്തവാവ് രാത്രിയില്‍; എന്‍റെ ആത്മാവും കാതുകളും മനുഷ്യ ശബ്ദത്തിനായ്‌ കൊതിക്കുമ്പോള്‍; ആരും വിളിക്കനില്ലതെ, ആരെയും വിളിക്കനില്ലതെ സെല്‍ ഫോണ്‍ മൌന തപസ്സില്‍ മുഴുകിയ ഈ രാത്രിയില്‍; നമുക്ക് സംസാരിക്കാം , കൈ കോര്‍ത്ത്‌ പിടിച്ചു നമുക്കല്‍പം നടക്കാം , കടന്ന് വന്ന വഴികളിലൂടെ ...വഴിയില്‍ വീണു കിടക്കുന്ന പഴുതയിലകലെ ചവിട്ടി നോവിക്കാതെ …അവ നമ്മുടെ ഓര്‍മകള്‍ പോലെ വിശുദ്ധം ...

യേശുദാസ് പാടി തുടങ്ങി
" വെണ്ണ്‍ ചന്ദ്രലേഖ ഒരപ്സര സ്ത്രീ
വിപ്രലംഭ ശ്രിങ്ങാര ന്രിതമാടന്‍ വരും അപ്സര സ്ത്രീ... "
അന്ന്. അതിരാവിലെ തിരുവനന്തപുരത്ത് നിന്നും ,നമ്മള്‍ ഒന്നിച്ചു കോട്ടയത്തേക്ക് ട്രെയിന്‍ കയറിയ അന്ന്. ഞാന്‍ ലോക്കിന്‍വാര്‍ ആയിരുന്നു , സംയുക്തയും ആയി ഒളിച്ചോടിയ പ്രിത്വിരാജ്‌, ഹെലെനുംയ് നാടുവിട്ട പാരീസ് ആയിരുന്നു...

നമ്മള്‍ എങ്ങോട്ടീക്ക?
കോട്ടയത്തേക്ക്, അവിടെ നിന്നും വൈക്കത്തേക്ക് ബസില്‍. എല്ലാം ഇന്നലെയും പറഞ്ഞതല്ലേ?
എപ്പോള്‍ തിരിച്ചെത്തും ? ആരും കാണാതിരുന്നാല്‍ മതിയാരുന്നു .
ഏഴ് മണിയോടെ എത്തും .

നിന്‍റെ കണ്ണില്‍ ആശ്ചര്യവും , ആശന്കയും , ആനന്ദവും മാറി , മാറി വന്നു.നിന്‍റെ കയ്യില്‍ ഞാന്‍ മുറുകെ പിടിച്ചു. ഉദ്യോഗസ്ഥര്‍ തിങ്ങി നിറഞ്ഞ ആ ട്രെയിന്‍ മുറിയില്‍ പരിചയമുള്ള മുഖങ്ങളെ ഭയന്ന് നീ കണ്ണടച്ചിരുന്നു; മണലില്‍ മുഖം പൂഴ്ത്തിയ ഒട്ടകപക്ഷിയെ പോലെ.

രണ്ടു വൈക്കം എന്താ കണ്ടക്ടര്‍ ചിരിച്ചേ , പരിചയമുണ്ടോ ? പരിഭ്രാന്തി നിഴലിക്കുന്നുവോ ആ ചോദ്യത്തില്‍ ... ചുമ്മാ അതും ഇതും ആലൊചിക്കതേ.
വിശ്വാ !
എന്താ , റീനു … ഒന്നും ഇല്ല ! നീ എന്‍റെ കൈയില്‍ മുറുകെ പിടിച്ചു.
രെണ്ട്‌ പുഷ്പഞ്ഞലി പേരും , നാലും ?
.......................... നല്ലവണം വിളിച്ചോ , വൈക്കത്തപ്പന്‍ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരും , നമുക്കീ സദ്യ കഴിക്കണം .
രെണ്ട്‌ കോട്ടയം ബോട്ട് മാന്നാനം വരയെ ഉള്ളൂ എങ്കില്‍ രെണ്ട്‌ മാന്നാനം.
[ അതോ മാങ്ങാനംമോ കൃത്യംമായി ഓര്‍മയില്ല ]
യാത്രക്കാര്‍ അധികം ഇല്ലാത്ത ആ ബോട്ടില്‍ , മറ്റരുടെയും ശ്രദ്ധ എത്താന്‍ ഇടയില്ലാത്ത ഒരു സീറ്റില്‍ നമ്മള്‍ ഇരുന്നു .
വെള്ളത്തിലൂടെ കാറ്റ് വന്നു നിന്‍റെ മുടിയെ പറത്തീ.സൌരഭം ,എന്നെ പ്രണയിക്കുന്ന സ്ത്രീയുടെ സൌരഭം എന്നില്‍ നിറഞ്ഞു , എന്നിലെ ഉന്മാധതേ ആളികതിച്ചുകൊണ്ട് ... കാണാത്ത തീരങ്ങള്‍ തേടി യാത്ര തിരിച്ച വൈകിങ്ങ്കുകലുടെ ആത്മാക്കള്‍ എന്റെ വിരലുകളില്‍ കുടിയേറി ...അടങ്ങു ആത്മാക്കളെ അടങ്ങു ! എത്തു കടലല്ല , എന്‍റെ റീനുവല്ലേ! മൌനത്തിലൂടെ നമ്മള്‍ സംസാരിച്ചു , സ്പര്‍ശത്തിലൂടെ നമ്മള്‍ തിരിച്ചറിഞ്ഞു .
നിന്‍റെ കൈപിടിച്ചു അരികില്‍ ഇരുന്നപ്പോള്‍ ഞാന്‍ വിശ്വനാഥനായി .
അകലെയൊരു തുരുത്തില്‍ നിന്നും വെള്ള കൊക്കുകള്‍ ചിരകടിച്ചുയര്‍ന്നു .
വൈറ്റ് കരനെ വായിച്ചിട്ടുണ്ടോ ?
ഇല്ല ഞാന്‍ കവാബതയുടെ സ്ളീപിംഗ് ബ്യൂട്ടി മാത്രമേ വായിച്ചിട്ടുള്ളൂ .
കാവബത്തയും ,മിഷിമയും suicide ചെയ്തു ; നമുക്കും ചെയ്തതാലോ ?
ഞാന്‍ റെഡി !
നിന്‍റെ കണ്ണില്‍ തിളങ്ങിയത് കുസ്രിതിയോ , യുക്തി രാഹിത്യമൊ...
നിന്‍റെ ഉള്ളില്‍ എന്താ എവര്‍റെഡി ബാറ്ററിയാണോ? എപ്പോഴും റെഡി പറയാന്‍ ;
one, two, three ! നീ എന്‍റെ തോളിലൂടെ കൈയിട്ടു ചുറ്റി പിടിച്ചു,നമ്മള്‍
മുന്നോട്ടു ആഞ്ഞു ; ആ ഒരു നിമിഷം ...എന്‍റെ വിറയ്ക്കുന്ന ചുണ്ടുകള്‍ നിന്‍റെ കവിളില്‍ , പിന്‍ കഴുത്തില്‍ ...എന്നില്‍ നിരയ്ഞ്ഞത് പ്രണയത്തിന്റെ സുഗന്തമോ …കാമത്തിന്റെ ഉന്ന്മാഥമോ … ഞാന്‍ പരശരനല്ല...നമ്മളെ പൊതിയുവാന്‍ മഞ്ഞു വന്നതും ഇല്ല...അപരചിതിമായ പാതകളിലൂടെ ബോട്ട് സഞ്ചരിച്ചു കൊണ്ടേ ഇരുന്നു… വൈകിങ്ങുകള്‍ അജ്ഞാത തീരം തേടി നമ്മളുടെ വിരലുകളിലൂടെ യാത്ര തുടങ്ങാന്‍ തിരക്ക് കൂട്ടി ...
യേശുദാസ് പാട്ട് തുടര്‍ന്നു …
നിത്യ രോമഞ്ചങ്ങള്‍
കുത്തുന്ന കുമ്പിളില്‍ നിറയേ ദാഹങ്ങള്‍ ആയിരുന്നു
ഒരു പൂനൂലായ് പറ്റികിടക്കാന്‍ ഞാന്‍ കൊതിച്ചുനിന്നു ,
ഞാന്കൊതിച്ചുനിന്നു ...

വിശ്വാ! ഞാന്‍ നിന്‍റെ സോണിയയും , നീ എന്‍റെ രസ്കാല്‍ നിക്കൊഫുമല്ലെ ?
അല്ല ! ഞാന്‍ റോഡിനും , നീ ഇസഡോരയും ആണ് . റോഡിന്‍'s fingers ran over me and started to knead me, as if i were mud...ഇസഡോര ഡാന്കാന്‍ന്റെ ആത്മകഥയില്‍ നിന്നും.

ഞാന്‍ വിമലയല്ല
ഞാന്‍ സേതുവും അല്ല
പിന്നേ?
Prince Myshkin from Switzerland
Idiot! ..............................
ഏന്നേ ആഫ്രിക്കയിലേക്ക് കൊണ്ട് പോകുമോ ?
പിന്നെന്താ !
അവിടെ വെച്ച് നമുക്കൊരു സീബ്രയുടെ പുറത്തേ വരകള്‍ പോലെ, തിരിച്ചറിയാന്‍ പറ്റാത്തവിധം ഒന്നായി മാറണം ;പറയൂ കറുപ്പിലാണോ വെള്ള വര അതോ വെളുപ്പില്‍ കറുത്ത വരയോ ?
സീബ്രയുടെ പുറത്താണ് കറുപ്പും , വെളുപ്പും വരകള്‍, നമുക്ക് സീബ്രയെ കാണാന്‍ സൂവില്‍ പോയാല്‍ പോരെ ? അപ്പോള്‍ നീ തന്ന നുള്ളിന്റെ വേദന ഇപ്പോഴും എന്നിലുണ്ട് .
കാറ്റും മഴയും വന്നു, മന്നംകട്ടയും കരിയിലയും വേര്‍പിരിഞ്ഞു . റീനു ! എന്തെങ്കിലും പറയൂ...നീ എന്‍റെ സോണിയ അല്ലേ?

" എല്ലാം ഓര്‍മകള്‍ എല്ലാം ഓര്‍മകള്‍
എന്നേ ചിതയില്‍ മൂടീ നാം എന്നാലും എല്ലാം ചിരഞ്ജീവികള്‍ "
യേശുദാസ് പാടി നിര്‍ത്തി .

Wednesday, February 11, 2009

ഇന്ന്


ഇന്ന്
ഓഗസ്റ്റ്‌ 15
സ്കുള്‍ ഇല്ല
ഉണ്ടായിരുന്നെന്കില്‍
ഉച്ചകഞ്ഞിയെന്കിലും, കുടിക്കാമായിരുന്നു.

വയറ് പുകയുന്നു
കണ്ണുകള്‍ നീറി അടയുന്നു
അമ്മയിപ്പോഴും കിടപ്പിലാണ്
ഇന്നലെ, സന്ധ്യക്ക്
അച്ഛന്‍ കള്ള് ‌ കുടിച്ചിട് വന്നു
ചവിട്ടിയതാണ്...പാവം!

മാമ്മനെന്താ പറഞ്ഞത്
ഈ കുടു ആരും കാണാതേ
ബസില്‍ വെച്ചിട്
അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി വന്നാല്‍
50 രൂപ തരാമെന്നോ ?
അയ്യോ!
അവിടെ പിടിക്കല്ലേ
ഇന്നലെ
അച്ഛന്‍, എന്റെ വാ പൊത്തി പിടിച്ചു
അവിടെ
എന്തൊക്കെയോ ചെയ്യുമ്പോള്‍
അമ്മ കരഞ്ഞു ബഹളം, വെച്ചതിനാ
അമ്മയെ ചവിട്ടിയത് ....

Saturday, February 07, 2009

ഞാന്‍ എന്നാ ഭാവം

ഞാന്‍ എന്നാ ഭാവം

ഞാന്‍ എന്നാ ഭാവതേ നട്ട് വളര്‍ത്തി ഞാന്‍ ജിവിത യാത്രയില്‍ ഏരെ പോകന്
ഞാന്‍ എന്നാ ഭാവം വളര്ര്നു
വായ് നാറ്റംമായതു മാറി
ചിലര്‍ എന്റെ ശത്രുക്കള്‍, പറഞ്ഞു എന്നോട്
നന്നായീ പല്ല് തേക്കാന്‍ !
അവരുടെ വാക്കുകള്‍ പുശിചിചു തള്ളി ഞാന്‍
വര്‍ധിച്ച ദേഷ്യത്തില്‍ പല്ലിരുമ്മി
വായ് നാറ്റമേറി
ആരും എന്നരികേ വരാതെയായി

ഞാന്‍ എന്നാ ഭാവം പിന്നെയും വളര്‍ന്നത്‌
കാലില്‍ ആണി രോഗമയ് പൊട്ടി
ഓരോ ചുവടും സൂക്ഷിച്ചു വെയ്ച്ചാലും
കൊല്ലുന്ന വേദന മാത്രം ബാക്കി
കൂടേ നടന്നവര്‍ പിന്നാലേ വന്നവര്‍
ഒക്കെ നടന്നമ്ങ് ദൂരെ പോയി
പൊള്ളുന്ന തീചൂടില്‍, ഈ മരുഭൂവില്‍
ഞാന്‍ എന്നാ ഭാവവും
അതിന്‍ രോഗ പീഡയും, ലാളിചിരിപ്പ് ഞാന്‍ ഏകനായി....

Sunday, May 14, 2006

അഞ്ചു യക്ഷികള്‍

1
ഞാന്‍ കരിമ്പാറ
മൈക്കാഞ്ചലൊ വന്നു
പിഗ്മാലിയോണ്‍ വന്നു
എന്നില്‍ ശില്‍പം തീര്‍ക്കാന്‍
അവരുടെ കല്ലുളി പൊട്ടിതകര്‍ത്തു
ആര്‍ത്തട്ടഹസിച്ചു ഞാന്‍

ദീപ്തമാം നിന്‍ കണ്‍കളില്‍
കാര്‍മേഘം നിറച്ചു ഞാന്‍
ഒന്നു ചിരിക്കന്‍ പോലും
ആവുന്നില്ലല്ലൊ രാമാ!

2
വേടന്റെ അമ്പുകള്‍
എന്റെ നിത്യാശ്ര്രയ ഗോപുരത്തെ
ആകെ തകര്‍ത്തെറിഞ്ഞല്ലൊ
നീയില്ലാത്ത നാളെകളില്‍
ആരെനിക്കരുകില്‍
അഭയമായ്‌, തണലായ്‌
ഓടിയെത്തും?
കൃഷ്ണാ, കൃഷ്ണ, കൃഷ്ണാ...

3
വമ്പും പ്രതാപവും
രത്നകിരീടമണിയിച്ച നിന്‍
കുനിയാ ശിരസ്സെവിടെ?
പട്ടുടയാടകള്‍ക്കു അലംകാരമായ
നിന്‍ ദേഹമെവിടെ?
കാകനും, കുറുക്കനും, നരിയും, പരുന്തും
ബാക്കി വെച്ച അസ്തിപഞ്ചരത്തിന്നുള്ളില്‍
ഒരു നാള്‍ ജീവന്‍ തുടിച്ചിരിന്നുവോ?

4
അണയട്ടെ സൂര്യന്‍!
അണയട്ടെ ചന്ദ്രന്‍!
തകരട്ടെ താരകള്‍ ഒക്കെയും
കാല കൊടുംകാറ്റാല്‍

അമ്മേ!
പിളരൂ വീണ്ടും
നിന്‍ ഗര്‍ഭപാത്രത്തില്‍
അഭയം തേടട്ടെ ഞാന്‍.

5
മയക്കം മിഴിയടക്കുമ്പോള്‍
സ്വപ്നം കാണുന്നതാരെ
താരെ!
ഞാന്‍ റേഡിയോ നിര്‍ത്തീ.
താരരഹിതമാം നിശയിലേക്കുറ്റു നോക്കി
കൊള്ളിമീനുകള്‍
ആളിക്കത്തീ, ഇരുട്ടിലലിഞ്ഞു.

എങ്ങോ ചിറകടിയൊച്ച
പാതിരാ പുള്ളിനായ്‌ കൂകി
മറു കൂക്കിനായ്‌ കാത്തൂ.