Friday, November 19, 2010

ചോദ്യങ്ങള്‍

വിലാപത്തിന്റെ ധ്വനിയില്‍
Let it be പാടി
Beatels വിശ്രമിക്കുമ്പോള്‍
കടന്നലുകള്‍ കൂടനയുന്നതെന്തേ ?

പഞ്ചസാരപാലില്‍ കുതിര്‍ത്ത്
നറും തേനില്‍ മുക്കി
സ്വര്‍ണ തളികയില്‍ വിളമ്പിയിട്ടും
ഭംഗി വാക് കൈക്കുന്നതെന്തേ ?

നാട്യവേദിയില്‍ നടനം പ്രധാനം
വിഭ്രമോധ്യന കാഴ്ചയില്‍ ഭ്രമിച്ചു
പലതും ജല്പിച്ചു , നീ
അപസ്മാര മൂര്‍ച്ചയില്‍ മയങ്ങുന്നതെന്തേ ?

വേലികള്‍ , എങ്ങും വേലികള്‍
വേലിപ്പടര്‍പ്പകെ കൂര്‍ത്ത വിഷമുള്ളുകള്‍
മുല്ലുവേലിക്കാട്ടില്‍ കിളിയില്ല , കുളിരില്ല , കാട്ടരുവിയില്ല
ഈ വയ്യവേലിയാരും വെട്ടികളയതതെ
ന്തേ?

കൂട്ട് കൂടുമ്പോള്‍ , പിണങ്ങി
പിരിഞ്ഞു ഒറ്റയ്ക്കിരിക്കാന്‍ തിടുക്കം
ഒറ്റയ്ക്കിരുന്നലോ , ഓരോന്നാലോചിച്ച്
ആകേ മടുത്തു , കൂട്ടിനായ് തേങ്ങുന്നതെന്തേ ?


ഒരു കുളിര്‍ തെന്നല്‍ എങ്ങാനും
കൂടുമായ് വന്നാല്‍
ച്ചുട്ടുപോള്ളുന്നുവെന്ന നാട്യത്തില്‍
ആട്ടി അകറ്റാന്‍ മനം കൊതിക്കുന്നതെന്തേ ?

എനിക്കും തനിക്കും
ഇടയിലെ പാട്
ഭയപ്പാടാണെങ്കില്‍
അതകറ്റുവാന്‍ കഷ്ടപ്പടെന്തേ ?

വേണ്ടുന്നതെന്തന്നു
വേണ്ട പോല്‍ അറിഞ്ഞാലും,
കിട്ടിലും എടുക്കാതെ
മനം ഉഴറുനതെ
ന്തേ ?

നിതാന്തം കാലം , മോഹമുക്തിയുമായ്
വന്നു ചേര്‍ന്നപ്പോള്‍ ' പിന്നെ കാണാം '
എന്ന് പറയാതെ
കൂടെ പടിയിറങ്ങി പോകുന്നതെന്തേ ?