Sunday, May 14, 2006

അഞ്ചു യക്ഷികള്‍

1
ഞാന്‍ കരിമ്പാറ
മൈക്കാഞ്ചലൊ വന്നു
പിഗ്മാലിയോണ്‍ വന്നു
എന്നില്‍ ശില്‍പം തീര്‍ക്കാന്‍
അവരുടെ കല്ലുളി പൊട്ടിതകര്‍ത്തു
ആര്‍ത്തട്ടഹസിച്ചു ഞാന്‍

ദീപ്തമാം നിന്‍ കണ്‍കളില്‍
കാര്‍മേഘം നിറച്ചു ഞാന്‍
ഒന്നു ചിരിക്കന്‍ പോലും
ആവുന്നില്ലല്ലൊ രാമാ!

2
വേടന്റെ അമ്പുകള്‍
എന്റെ നിത്യാശ്ര്രയ ഗോപുരത്തെ
ആകെ തകര്‍ത്തെറിഞ്ഞല്ലൊ
നീയില്ലാത്ത നാളെകളില്‍
ആരെനിക്കരുകില്‍
അഭയമായ്‌, തണലായ്‌
ഓടിയെത്തും?
കൃഷ്ണാ, കൃഷ്ണ, കൃഷ്ണാ...

3
വമ്പും പ്രതാപവും
രത്നകിരീടമണിയിച്ച നിന്‍
കുനിയാ ശിരസ്സെവിടെ?
പട്ടുടയാടകള്‍ക്കു അലംകാരമായ
നിന്‍ ദേഹമെവിടെ?
കാകനും, കുറുക്കനും, നരിയും, പരുന്തും
ബാക്കി വെച്ച അസ്തിപഞ്ചരത്തിന്നുള്ളില്‍
ഒരു നാള്‍ ജീവന്‍ തുടിച്ചിരിന്നുവോ?

4
അണയട്ടെ സൂര്യന്‍!
അണയട്ടെ ചന്ദ്രന്‍!
തകരട്ടെ താരകള്‍ ഒക്കെയും
കാല കൊടുംകാറ്റാല്‍

അമ്മേ!
പിളരൂ വീണ്ടും
നിന്‍ ഗര്‍ഭപാത്രത്തില്‍
അഭയം തേടട്ടെ ഞാന്‍.

5
മയക്കം മിഴിയടക്കുമ്പോള്‍
സ്വപ്നം കാണുന്നതാരെ
താരെ!
ഞാന്‍ റേഡിയോ നിര്‍ത്തീ.
താരരഹിതമാം നിശയിലേക്കുറ്റു നോക്കി
കൊള്ളിമീനുകള്‍
ആളിക്കത്തീ, ഇരുട്ടിലലിഞ്ഞു.

എങ്ങോ ചിറകടിയൊച്ച
പാതിരാ പുള്ളിനായ്‌ കൂകി
മറു കൂക്കിനായ്‌ കാത്തൂ.

16 comments:

Nileenam said...

കവിത വളരെ നന്നായിട്ടുണ്ട്‌. ബ്ലോഗുലകത്തിലേക്കു സ്വാഗതം

രാജ് said...

മലയാളം ബ്ലോഗുകളുടെ ലോകത്തേയ്ക്കു സ്വാഗതം രാജ്.

കുറുമാന്‍ said...

സൂര്യതേജസ്സേ.....സ്വാഗതം. ബ്ലോഗിലെ തേജസ്സിനെ ഇനിയും, ഇനിയും വര്‍ദ്ധിപ്പിക്കൂ.

myexperimentsandme said...

വിക്കോ ടര്‍മറിക്ക് ആയുര്‍വേദിക്ക് ക്രീം
ത്വക്കിനു രക്ഷ നല്‍കും ആന്റിസെപ്റ്റിക് ക്രീം

എന്നപോലെ സൂര്യമാര്‍ക്ക് ബള്‍ബിന്റേയും ഒരു പരസ്യമില്ലായിരുന്നോ.

സൂര്യതേജസ്സേ സ്വാഗതം.. ദേ തേജസ്സും വേര്‍ഡ് വെരിഫിക്കേഷന്‍ വെച്ചിട്ടില്ല. ആദ്യം വെലക്കിയ നിലീനത്തിന്റെ ആദ്യത്തെ പോസ്റ്റില്‍ ഞാന്‍ വേര്‍ഡ് വെരിഫിക്കേഷന്റെ ഉത്‌ഭവവും ആവിര്‍ഭാവവും ആവശ്യകതയും എന്ന പ്രബന്ധം രണ്ടുപുറത്തില്‍ കവിയാതെ ഉപന്യസിച്ചിട്ടുണ്ട്. അതു മുഴുവന്‍ വായിച്ചിട്ട് ഏവൂരാനോടോ മറ്റോ എന്താ ചെയ്യേണ്ടതെന്ന് ഒന്ന് ചോദിക്കുവോ?

(ഒരാളെക്കൊണ്ടെങ്കിലും ഇന്ന് വേ.വ്വേ വെപ്പിക്കണം).

അതുല്യ said...

വക്കാരിയേ ഇത്‌ ഇന്ന് എന്നാ പറ്റി? നൂഡില്‍സ്‌ വെള്ളത്തീ തന്നെ വേവിച്ചത്‌?

myexperimentsandme said...

എന്തു പറയാനാ അതുല്ല്യേച്ചീ.... ഇന്നും നൂഡിത്സ് തന്നെ ശരണം. എന്തിലാണാവോ വേവിച്ചത്? മാഗിയാന്റീടെ നൂഡിത്സൊക്കെ തീര്‍ന്നതുകാരണം ഇവരുടെ ദാമേ തന്നെ ശരണം..

അവിടെ കുറുമനേം കുറുമേം ഒക്കെ കൂട്ടി വിശാലമായി.... ങ്..ഹ്ഹൂം (നെടുവീപ്പ).

Raaju said...

Thanks to all of you,

Raju

viswaprabha വിശ്വപ്രഭ said...

ഉദിച്ചുപൊങ്ങുമ്പോള്‍ തന്നെ നിന്റെ തേജസ് എന്റെ കണ്ണുപൊള്ളിക്കുന്നുവല്ലോ!

ഒരൊറ്റമാത്രയില്‍ തന്നെ നിന്റെ യക്ഷികള്‍ എന്റെ സത്തയൂറ്റിക്കുടിക്കുന്നുവല്ലോ!


വരൂ...
ഈ കീഴിടങ്ങള്‍ നിന്റെ തപ്താതപത്താല്‍ ജ്വലിപ്പിക്കൂ....

സ്വാഗതം.....!

ജേക്കബ്‌ said...

സ്വാഗതം...

രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഗതം.

സ്നേഹിതന്‍ said...

സ്വാഗതം! നല്ല തുടക്കം.

Santhosh said...

കവിത നന്നായി. സ്വാഗതം!

സസ്നേഹം,
സന്തോഷ്

Unknown said...

സ്വാഗതം തേജസ്സേ!!

ശനിയന്‍ \OvO/ Shaniyan said...

രാജ ഗുരോ, ബന്ന് കുത്തിരിക്കീന്‍..

കവിത കൊള്ളാം!

സ്വാഗതം, സുഹൃത്തേ!!

ദേവന്‍ said...

സ്വാഗതം രാജ്‌.

cloth merchant said...

soorya,
innanu blog kandathu.kollam