Sunday, May 14, 2006

അഞ്ചു യക്ഷികള്‍

1
ഞാന്‍ കരിമ്പാറ
മൈക്കാഞ്ചലൊ വന്നു
പിഗ്മാലിയോണ്‍ വന്നു
എന്നില്‍ ശില്‍പം തീര്‍ക്കാന്‍
അവരുടെ കല്ലുളി പൊട്ടിതകര്‍ത്തു
ആര്‍ത്തട്ടഹസിച്ചു ഞാന്‍

ദീപ്തമാം നിന്‍ കണ്‍കളില്‍
കാര്‍മേഘം നിറച്ചു ഞാന്‍
ഒന്നു ചിരിക്കന്‍ പോലും
ആവുന്നില്ലല്ലൊ രാമാ!

2
വേടന്റെ അമ്പുകള്‍
എന്റെ നിത്യാശ്ര്രയ ഗോപുരത്തെ
ആകെ തകര്‍ത്തെറിഞ്ഞല്ലൊ
നീയില്ലാത്ത നാളെകളില്‍
ആരെനിക്കരുകില്‍
അഭയമായ്‌, തണലായ്‌
ഓടിയെത്തും?
കൃഷ്ണാ, കൃഷ്ണ, കൃഷ്ണാ...

3
വമ്പും പ്രതാപവും
രത്നകിരീടമണിയിച്ച നിന്‍
കുനിയാ ശിരസ്സെവിടെ?
പട്ടുടയാടകള്‍ക്കു അലംകാരമായ
നിന്‍ ദേഹമെവിടെ?
കാകനും, കുറുക്കനും, നരിയും, പരുന്തും
ബാക്കി വെച്ച അസ്തിപഞ്ചരത്തിന്നുള്ളില്‍
ഒരു നാള്‍ ജീവന്‍ തുടിച്ചിരിന്നുവോ?

4
അണയട്ടെ സൂര്യന്‍!
അണയട്ടെ ചന്ദ്രന്‍!
തകരട്ടെ താരകള്‍ ഒക്കെയും
കാല കൊടുംകാറ്റാല്‍

അമ്മേ!
പിളരൂ വീണ്ടും
നിന്‍ ഗര്‍ഭപാത്രത്തില്‍
അഭയം തേടട്ടെ ഞാന്‍.

5
മയക്കം മിഴിയടക്കുമ്പോള്‍
സ്വപ്നം കാണുന്നതാരെ
താരെ!
ഞാന്‍ റേഡിയോ നിര്‍ത്തീ.
താരരഹിതമാം നിശയിലേക്കുറ്റു നോക്കി
കൊള്ളിമീനുകള്‍
ആളിക്കത്തീ, ഇരുട്ടിലലിഞ്ഞു.

എങ്ങോ ചിറകടിയൊച്ച
പാതിരാ പുള്ളിനായ്‌ കൂകി
മറു കൂക്കിനായ്‌ കാത്തൂ.